ചൈന്നൈ: മനുഷ്യരെ പ്രീതിപ്പെടുത്തുന്നതിനേക്കാൾ ക്രിസ്തുവിനെ പ്രീതിപ്പെടുത്താൻ നോമ്പു ദിനങ്ങൾ ആയിരിക്കണം എന്ന് സെന്റ് തോമാസ് മൌണ്ട് തീര്ത്ഥാടനം വിശുദ്ധ കുർബാന മധ്യ വചന സന്ദേശത്തിൽ ബിഷപ്പ് സെബാസ്റ്റ്യൻ പൊഴലിപറമ്പിൽ ഓർമ്മപെടുത്തി.രൂപതയിലെ ബിഷപ്പിനോട് ചേർന്നു 40 ഓളം വൈദികരും 25 ഓളം ഇടവകയിലെ അല്മയാരും ചേർന്നു സെന്റ് തോമസ് മൌണ്ട് മലയിൽ കുരിശിന്റെ വഴി പ്രാർത്ഥന ചൊല്ലുകയും വിശുദ്ധ കുർബാനയിൽ ഭക്തി പൂർവ്വം പങ്കെടുക്കുകയും ചെയ്തു . 500 ഓളം ദൈവജനങ്ങൾ പങ്കു ചേർന്നു .സെന്റ് തോമസ് മൌണ്ട് സിറോ മലബാർ ഇടവകയിലെ വികാരി ഫാദർ നിവിൻ കൊല്ലംവളപ്പിൽ ,കൈക്കാരന്മാരായ ജോബി ജോസഫ് ,സാംസൺ മാത്യൂസ്, ഹോസൂർ രൂപതയിലെ SMYM നേതൃത്വത്തിൽ ടാബ്ലോയും ചേർന്നു നേതൃത്വം നലകി.വികാരി ജനറാൾമാരായ മോൺ. വർഗ്ഗീസ് പരേപ്പാടൻ, മോൺ. ബിനോയ് പൊഴോലിപറമ്പിൽ, മോൺ.ജിജോ തുണ്ടത്തിൽ ,ചാൻസിലർ വരി.റവ.ഫാ.ബോബി കൊച്ചുപറമ്പിൽ, ഫിനാൻസ് ഓഫീസർ വരി.റവ.ഫാ.ജാജു എളംകുന്നപ്പുഴ, ഫോറാനെ വികാരി അച്ഛന്മാരായ റവ.ഫാ.അജോ പുളിക്കൻ,റെവ .ഫാ . ജോർജ് ചിറമേൽ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഫാദർ സിബിൻ കോട്ടക്കൽ ,പ്രസ് ബിറ്റേറിയം സെക്രട്ടറി റവ.ഫാ.ലെസ്ലിൻ ചെറുപറമ്പിൽ എന്നിവർ ഉണ്ടയിരുന്നു .