*മോണ്‍. സിബിന്‍ കോട്ടയ്ക്കല്‍ ഹൊസൂര്‍ രൂപതാ വികാരി ജനറാള്‍*
*ചെന്നൈ:* നൂര്‍ത്തന്‍ഞ്ചേരി കത്തീഡ്രല്‍ വികാരിയും എ.കെ.സി.സി. സംഘടനയുടെ ഡയറക്ടറായി സേവനമനുഷ്ഠിക്കുന്ന വെരി. റവ. ഫാ. സിബിന്‍ കോട്ടയ്ക്കലിനെ വികാരി ജനറാളായി മാര്‍. സെബാസ്റ്റ്യന്‍ പൊഴോലിപറമ്പില്‍ നിയോഗിച്ചു. സാന്തോം, മുഗപ്പേര്‍, പെരമ്പൂര്‍ എന്നീ പള്ളികളിലെ വികാരിയായും എസ്.എം.വൈ.എം. ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇരിങ്ങാലക്കുട രൂപതയിലെ കുണ്ടൂര്‍ ഇടവകയിലെ ആന്റണി കൊച്ചുത്രേസ്യാ ദമ്പതികളുടെ മകനാണ് ഫാ. സിബിന്‍ കോട്ടയ്ക്കല്‍. 2008ല്‍ തിരുപ്പട്ടം സ്വീകരിച്ചു.